പ്രിയ അധ്യാപക സുഹൃത്തുക്കളേ, നിങ്ങളുടെ സ്കൂള്‍ കൈവരിച്ച പഠന നേട്ടങ്ങളും മറ്റ് വിശേഷങ്ങളും ഈ ബ്ലോഗിലേക്ക് പങ്കുവയ്ക്കൂ...മറ്റ് സ്കൂളുകള്‍ക്ക് അതൊരു പ്രചോദനമാകട്ടെ..വിദ്യാലയവുമായി ബന്ധപ്പെട്ട നിങ്ങളുടെ രചനകള്‍, വിദ്യാലയ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍,വിവിധ പാഠഭാഗങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ICT ഫയല്‍സ് എന്നിവ shellukj@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 9037730932 എന്ന വാട്ട്സ്അപ്പ് നമ്പറിലോ അയച്ചു തരൂ..നമ്മുടെ കുട്ടികള്‍ക്ക് മികച്ച പഠനാനുഭവങ്ങള്‍ ഒരുക്കുന്നതിനായി നമുക്ക് കൈകോര്‍ക്കാം.

1. പൂത്തും തളിര്‍ത്തും

UNIT 1

UNIT 1

CLICK ON THIS IMAGE FOR THE STUDY MATERIALS FROM "TERMS" BLOG DIET KASARGOD





TM , UNIT PLAN ഇവിടെ ക്ലിക്ക് ചെയ്യൂ



UNIT 1 പൂത്തും തളിർത്തും

ചുറ്റുമുള്ള സസ്യങ്ങൾ
സസ്യസാമ്രാജ്യത്തിൽ ഉൾപ്പെടുന്ന ജീവികളാണ് സസ്യങ്ങൾവൃക്ഷങ്ങൾ,ഓഷധികൾകുറ്റിച്ചെടികൾതൃണങ്ങൾ, വള്ളികൾ, പന്നലുകൾ,പായലുകൾ, ഹരിതനിറമുള്ള ആൽഗകൾ തുടങ്ങിയവ സസ്യസാമ്രാജ്യത്തിൽ ഉൾപ്പെടുന്നു. ബീജസസ്യങ്ങൾബ്രയോഫൈറ്റുകൾ,പന്നൽച്ചെടികൾഅനുഫേണുകൾ എന്നിങ്ങനെ നിർവചിക്കപ്പെട്ടിരിക്കുന്നഏകദേശം 350,000 സസ്യവർ‌ഗങ്ങൾ ഇപ്പോൾ നലനിൽക്കുന്നതായി ഗണിക്കപ്പെടുന്നു.
ഹരിതസസ്യങ്ങൾ അവയ്ക്കാവശ്യമായ ഊർജ്ജത്തിന്റെ മുഖ്യപങ്കും സ്വരൂപിക്കുന്നത് സൂര്യനിൽ നിന്ന് പ്രകാശസംശ്ലേഷണം എന്ന പ്രക്രിയ വഴി ആണ്. ഭക്ഷ്യശൃംഖലയിൽ ഉത്പാദകരായി നിലനിന്നുകൊണ്ട് ഇവ സൗരോർജ്ജത്തെ രാസോർജ്ജമാക്കി മാറ്റി ഉപഭോക്താക്കളായ ജന്തുക്കളിലെത്തിക്കുന്നു. ഭൗമകാലാവസ്ഥാ നിയന്ത്രണത്തിനും ജൈവവൈവിധ്യം നിലനിർത്തുന്നതിനും ജീവൻരക്ഷാ ഔഷധങ്ങളുത്പാദിപ്പിക്കുന്നതിനും സസ്യങ്ങൾ അത്യന്താപേക്ഷിതമാണ്.
പരിസരപഠനം ഈ യൂണിറ്റിനു അനുയോജ്യമായ വിവിധ തരം സസ്യങ്ങളുടെ  ചിത്രങ്ങൾ ഡൌൺലോഡ്

സസ്യങ്ങളെ അവയുടെ വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ   നാലായി തരംതിരിക്കാം. 
  • വൃക്ഷങ്ങൾ
  • കുറ്റിച്ചെടികൾ
  • ഓഷധികൾ
മരങ്ങൾ 

വണ്ണമുള്ള തണ്ടുകളോടും ശിഖരങ്ങളോടും കൂടിയ സസ്യങ്ങളാണ്വൃക്ഷം അഥവാ മരം. അന്തരീക്ഷത്തിലെ കാർബൺ ഡയോക്‌സൈഡിന്റെ അളവ് കുറച്ച് ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുക, മണ്ണൊലിപ്പ്  തടയുക എന്നീ ധർമ്മങ്ങൾ നിർവഹിക്കുന്നതിൽ മരങ്ങൾക്ക് പ്രത്യേകസ്ഥാനമുണ്ട്. കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന മരങ്ങളുടെപട്ടിക താഴെ കൊടുത്തിരിക്കുന്നു.
 കുറ്റിച്ചെടികൾ
താരതമ്യേനെ വലിയ ഉയരമില്ലാത്തതും ബലമുള്ള കാണ്ഡങ്ങളോട് കൂടിയതും ആയ സസ്യങ്ങളാണു കുറ്റിച്ചെടികൾ.  
ഉദാ: തെറ്റി, ചെമ്പരത്തി മുതലായവ

ഓഷധികൾ
ദുർബലമായ കാണ്ഡങ്ങളൊട് കൂടിയ സസ്യങ്ങളാണു ഓഷധികൾ. ഇവ ഒരുവർഷക്കാലയളവുകൊണ്ട് ഇവയുടെ ജീവിത ചക്രം പൂർത്തിയാക്കുന്നൂ.  ഉദാഹരണം: വാഴ, തുമ്പ, ഇഞ്ചി മുതലായവ.  മഞ്ഞൾ ബഹുവർഷിയായ ഓഷധിയാണു .  ഏറ്റവും വലിയ ഓഷധിയാണു വാഴ.


     ചെറിയ ചെടികൾ






    വള്ളിച്ചെടികൾ
    ദുർബലമായ കാണ്ഡങ്ങളൂള്ളതും തറയിലൊ താങ്ങുകളിലൊ പടർന്നു വളരുന്നുവയാണു വള്ളിച്ചെടികൾ. ഇവ പല തരത്തിലുണ്ട്, ഇവ എവിടെ പടർന്നു വളരുന്നൂ എന്നിവയെ അടസ്ഥാനമാക്കി പല പേരുകളിൽ  ഇവ അറിയപ്പെടുന്നു.
     



    ആയുസ്സിന്റെ അടിസ്ഥാനത്തിൽ സസ്യങ്ങളെ മുന്നായി തിരിച്ചിരിക്കുന്നു
    • ഏകവർഷികൾ  
    • ദ്വിവർഷികൾ

    • ബഹുവർഷികൾ
    ഉദാഹരണങ്ങൾ കണ്ടെത്തി ന്നൽകുമല്ലൊ

    മറ്റുചില സസ്യങ്ങൾ കൂടി പരിചയപ്പെടാം

    CLIMBERS( ആരോഹികള്‍ ) 

    താങ്ങുകളീൽ പറ്റിപ്പിടിച്ച് വളരുന്ന സസ്യങ്ങൾ ആണു ആരോഹികൾ.  ഇവ താങ്ങായി മാത്രമെ മറ്റു സസ്യങ്ങളെ ആശ്രയിക്കുന്നുള്ളു 

    ഉദാ: കുരുമുളക്


    TENDRILS (പ്രതാനങ്ങള്‍ )
     
    എന്താണൂ പ്രതാനങ്ങൾ? മറ്റുസസ്യങ്ങളിൽ പറ്റിപുടിച്ച് വളരുന്നതിനു സഹായിക്കു സ്പ്രിങ് പോലുള്ള സസ്യ ഭാഗം ആണു പ്രതാനങ്ങൾ

    CREEPERS ( ഇഴവള്ളികള്‍ )

     


    EPIPHYTES 

    വാസ സ്ഥലത്തിനായി മറ്റു സസ്യങ്ങളെ ആശ്രയിക്കുകയും സ്വന്തമായി ആന്തരീക്ഷത്തിലെ ജലബാഷ്പം വലിച്ചെടുത്ത് പ്രകാശ സംശ്ലേഷണം നടത്തി ജീവിക്കുന്നു. ഉദ: മരവാഴ




    ഇത്തിക്കണ്ണികൾ
    ഇവ ആഹാരത്തിനും വാസ സ്ഥലത്തിനുമായും മറ്റു സസ്യങ്ങളെ ആശ്രയിക്കുന്നു. അതു കൊണ്ടു തന്നെ ഇവ വളരുന്ന സസ്യങ്ങൾ നശിച്ചു പോകുന്നു.  ഉദാ: ഇത്തിൾ




    "വള്ളിച്ചെടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ

      
    പൂക്കളുണ്ടാക്കാം

    സസ്യങ്ങളുടെ വിവിധ ഭാഗങ്ങൾ
    • വേര്
    • കാണ്ഡം
    • ഇല
    • പൂവ് 
    • കായ്/ഫലം

    ഇല 

     സസ്യത്തിന്റെ ഏറ്റവും പ്രകടമായ ഭാഗമാണ് ഇല (ഇംഗ്ലീഷ്Leaf). ഇലകളുടെ പച്ചനിറത്തിന് കാരണം അതിലെ ഹരിതകമെന്ന വസ്തുവാണ്. ഇലകളിൽ വെച്ചാണ് പ്രകാശസംശ്ലേഷണം നടക്കുന്നത്. ഇലകൾ കാണ്ഡത്തിലെ പർവ്വങ്ങളിൽ നിന്നാണ് പുറപ്പെടുന്നത്. ഓരോ ഇലയിടുക്കിലും സാധാരണയായി മുകുളങ്ങളുണ്ടായിരിക്കും. ഈ മുകുളങ്ങൾ ചില ചെടികളിൽ വളരെ ചെറുതാണ്. പുൽച്ചെടികൾ തുടങ്ങിയവയിൽ ഈമുകുളങ്ങൾ ഇലഞെട്ടിന്റെ ചുവട്ടിലുള്ള ഒരു പോളപോലുള്ള ഭാഗംകൊണ്ട് മൂടിയിരിക്കും.


    ഇലകളിൽ ഭക്ഷ്യയോഗ്യമാ‍യവയും, അല്ലാത്തവയും ഉണ്ട്.  ചില സസ്യങ്ങൾ ഇലയിൽ ആഹാരം സംഭരിച്ചു വയ്ക്കുന്നു.

    ഇലയുടെ ഭാഗങ്ങൾ


    1.പത്രവൃന്തം 2. പത്രപാളി 3.ഉപപർണ്ണങ്ങൾ 4.സിര

    ഒരിലക്ക് സാധാരണയായി രണ്ട് ഭാഗങ്ങളുണ്ട്. ഒരു നീണ്ട തണ്ടും വിസ്തൃതമായി പരന്ന ഒരു ഭാഗവും. ഇതിൽ തണ്ടിനെ പത്രവൃന്തം എന്നും പരന്ന ഭാഗത്തെ പത്രപാളി എന്നും പറയുന്നു. പത്രവൃന്തംകൊണ്ടാണ് പത്രപാളിയെ കാണ്ഡവുമായി ഘടിപ്പിച്ചിരിക്കുന്നത്. ചിലചെടികളിൽ പത്രവൃന്തത്തിന്റെ അടിയിലായി രണ്ടു ചെറിയ ദളങ്ങൾ പോലുള്ള ഭാഗങ്ങൾ കാണുന്നു. ഇവയെ ഉപപർണ്ണങ്ങൾ എന്നു വിളിയ്ക്കുന്നു.തെച്ചിപോലുള്ള ചില ചെടികളിൽ പത്രവൃന്തം കാണപ്പെടുന്നില്ല. ഇത്തരം ഇലകളെ അവൃന്തപത്രങ്ങൾ എന്നു വിളിയ്ക്കുന്നു.
    പത്രപാളികളാണ് ഇലകളുടെ ഏറ്റവും പ്രധാന ഭാഗം. ഇതിനെ താങ്ങിനിർത്തുവാൻ ഒരു വ്യൂഹം സിരകളുണ്ട്. ഇവ ഇലകൾക്കകം മുഴുവൻ ജലവും ലവണവും വിതരണം ചെയ്യുന്നു. ഇലകളുടെകോശങ്ങളിൽ നിന്നും പാകം ചെയ്യപ്പെടുന്ന ആഹാരം പുറത്തേയ്ക്ക് വഹിച്ച് കൊണ്ടുപോകുന്നതും ഈ സിരകളിലൂടെയാണ്.

      പ്രകാശസംശ്ലേഷണം 

    ഇലയുടെ ഛേദം

    Medium scale diagram of leaf internal anatomy
    ഇലകൾ കാണ്ഡത്തിന്റെ ഒരു ഭാഗമായതിനാൽ ജലസംവഹനത്തിനുള്ളഖരവ്യൂഹം (xylem) കുഴലുകളും പദാർഥസംവഹനത്തിനുള്ള മൃദുവ്യൂഹം(phloem) കുഴലുകളും ചിത്രത്തിൽ കാണാം. മിക്ക ഇലകളുടേയും പുറത്ത് പല ഉപയോഗത്തിനുമുള്ള ചെറിയ രോമ (trichomes) (small hairs) മുകുളങ്ങളും കാണാം.

    സിരാവിന്യാസം (venation)

    (സിരാവ്യൂഹം) ജന്തുജാലങ്ങളിലെ രക്തധമനികൾക്കു സമാനമായി ഇലകളുടെ പച്ച നിറത്തിലുള്ള പരന്ന ഭാഗമായ ലാമിനയിൽ നേർത്ത ഞരമ്പുകൾ കാണാം. .ഇവയെ മൊത്തത്തിൽ സിരാവ്യൂഹം എന്നു പറയുന്നു. സിരാപടലങ്ങൾ ഒരോ സസ്യങ്ങളിലും വ്യത്യസ്തമായിട്ടാണ് കാണുക.പ്രധാനമായും രണ്ടു തരം സിരാവ്യൂഹങ്ങളാണുള്ളത്.സമാന്തരസിരാവിന്യാസവും ജാലികാസിരാവിന്യാസവും. പ്രധാന സിരയും മറ്റു സിരകളും എങ്ങനെ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ച് ഇലകളെ വിവിധങ്ങളായി തരംതിരിക്കാറുണ്ട്.ജാലികാരൂപത്തിലും , സമാന്തരവ്യൂഹത്തിലും വ്യത്യസ്തങ്ങളായ ഇല വൈവിധ്യമുണ്ട്.

    സമാന്തരസിരാവിന്യാസം

    സമാന്തരവ്യൂഹം : (parallel venation)-സമാന്തരമായി പോകുന്ന സിരകൾ ഇലയുടെ അഗ്രഭാഗംവരെ എത്തുന്നു.ഒറ്റ പരിപ്പു (Monocot)സസ്യങ്ങളിലാണിത് കാണപ്പെടുന്നത്. സമാന്തരസിരാവിന്യാസമുള്ള ഇലകളിൽ പ്രധാന സിരകളെല്ലാം ഇലയുടെ അടിമുതൽ അഗ്രം വരെ സമാന്തരമായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണം പുൽച്ചെടികൾ, മുള. എന്നാൽ വാഴ തുടങ്ങിയ ചില സസ്യങ്ങളിൽ ഇലയിൽ സിരകൾ ഒരു പ്രധാന മധ്യ സിരയിൽനിന്നു ലംബമായി വശങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. ഇതിലും സിരകളുടെ ക്രമീകരണം സമാന്തരരീതിയിലാണ്.

    ജാലികാസിരാവിന്യാസം

    വലയുടെ ആകൃതിയിൽ സിരകൾ കാണപ്പെടുന്ന "ജാലികാരൂപി"(reticulate venation).ഇവ ഇരട്ടപ്പരിപ്പു (Dicot)വൃക്ഷങ്ങളിലും സസ്യങ്ങളിലും മാത്രം കാണപ്പെടുന്നു. ജാലികാസിരാവിന്യാസമുള്ള ഇലകളിൽ സിരകൾ ശാഖോപശാഖകളായി പിരിഞ്ഞ് വലക്കണ്ണികൾ പോലെ വ്യാപിച്ചിരിക്കുന്നു. ഇവയിൽ മിക്കവയിലും ഒരു പ്രധാന മധ്യ സിരയുണ്ട്. ഇതിൽനിന്നാണ് മറ്റെല്ലാ സിരകളും പുറപ്പെടുന്നത്. മാവ്ആൽപ്ലാവ് തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.

    ഏകാന്തരന്യാസം

    ഒരു പർവ്വത്തിൽനിന്നും ഒരില പുറപ്പെട്ട് ഒന്നിടവിട്ട പർവ്വങ്ങളിലെ ഇലകൾ ഒരേ കോണിലും ഇടയ്ക്കുള്ളവ അതിന്റെ എതിർവശത്തുമായി വരത്തക്ക രീതിയിൽ ഇടവിട്ടിടവിട്ട് ഇലകൾ ക്രമീകരിച്ചിരിക്കുന്നതിനെഏകാന്തരന്യാസം (alternate or spiral phyllotaxis)എന്ന് പറയുന്നു.
    ചെമ്പരത്തി, മാവ്, പ്ലാവ് തുടങ്ങിയ സസ്യങ്ങൾ ഏകാന്തരന്യാസത്തിന്റെ ഉദാഹരണങ്ങളാണ്.

    അഭിന്യാസം

    ചില ചെടികളിൽ ഒരു പർവത്തിൽനിന്നും രണ്ടിലകൾ വിപരീത വശങ്ങളിലേക്കു പുറപ്പെട്ടിരിക്കുന്നു. (opposite phyllotaxis)
    ഇത്തരം ചെടികളിൽ, ഒരു പർവത്തിലെ ഇലകൾ അടുത്ത പർവ്വത്തിലേ ഇലകൾക്ക് നേരെ മുകളിൽ വരാത്തവിധം അവ പരസ്പരം ലംബമായാണു് ക്രമീകരിച്ചിരിക്കുന്നതെങ്കിൽ അതിനെ അഭിന്യാസംdecussate)എന്ന് പറയുന്നു.
    തെച്ചി, കാപ്പിച്ചെടി, തുടങ്ങിയവയിൽ കാണപ്പെടുന്നത് അഭിന്യാസമാണ്.

    അനുകൂലനങ്ങൾ

    വിവിധതരത്തിലുള്ള സാഹചര്യമനുസരിച്ച് പലതരത്തിലുള്ള അനുകൂലനങ്ങൾ ഇലകളിൽ കണ്ടുവരുന്നുണ്ട്
    • താമരയിലയിലെ മെഴുക് പ്രതലം ഇലയെ അമിതമായ നനവിൽ നിന്നും സംരക്ഷിക്കുന്നു
    • ഇലപ്രതലത്തിൽ രോമനാരുകൾ ചില ചെടികളിൽ കാണുന്നു.ഇവ അന്തരീക്ഷത്തിലെ ജലാംശത്തെ സ്വാംശീകരിക്കുകയും, പ്രതലത്തിൽനിന്നും ബാഷ്പീകരണം തടയുകയും ചെയ്യുന്നു. ഇത്തരം അനുകൂലനങ്ങൾ മരുപ്രദേശ സസ്യങ്ങളുടെ സവിശേഷതയാണ്.
    • വിസ്തൃതമായ ഇലകൾ സൂര്യപ്രകാശം കൂടുതലായി ഉൾക്കൊള്ളുന്നു. അതോടൊപ്പം ചെടിയുടെ മറ്റു ഭാഗങ്ങൾക്ക് തണലേക്കുകയും അതു മൂലം ബാഷ്പീകരണം കുറയ്ക്കുകയും ചെയ്യുന്നു.
    • കട്ടികൂടിയ ഇലകൾ ജലസംഭരണികളായി വർത്തിക്കുന്നു
    • ചില ഇലകൾ വമിപ്പിക്കുന്ന എണ്ണമയ പദാർത്ഥങ്ങളും , വിഷ പദാർത്ഥങ്ങളും, സസ്യഭുക്കുകളെ അകറ്റുന്നു. യൂക്കാലി ഇലകൾ ഉദാഹരണങ്ങളാണ്.
    • പൂവിന്റെ ഇതളുകൾ പുഷ്പദളങ്ങൾ (petalls) ഇലകളുടെ അനുകൂലന പരിണാമത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. മനോഹരമായ പൂവിതളുകൾ ഷഡ്പദങ്ങളെ ആകർഷിക്കുക വഴി ആഗിരണം സുഗമമാക്കുന്നു.
    പുഷ്പങ്ങളിലേക്ക് പ്രാണികളെ ആകർഷിക്കാനുതകുന്ന വർണശബളമായ ഇലകൾ. പുഷ്പദളങ്ങൾ തന്നെ ഇലയുടെ രൂപാന്തരമാണ്. പോയിൻസെറ്റിയയുടെ ഇലയും പൂവും

    • മുൾച്ചെടികളിലെ മുള്ളുകൾ അവയെ സംരക്ഷിക്കുന്നു.
    • മാംസഭോജി ചെടികൾ പ്രാണികളെ വീഴ്ത്തുന്നതും ദഹിപ്പിക്കുന്നതും ഇലകളുടെ അനുക്കുലനമാണു
    • വള്ളിപടർപ്പുകളുടെ ഇലകളിലെ രൂപഘടന അവയെ അള്ളിപ്പിടിച്ച് പടരാൻ സഹായിക്കുന്നു.

    വേര് 

    സസ്യങ്ങളുടെ കാണ്ഠത്തിന് താഴേ ഭൂമിയിലേക്കിറങ്ങിനിൽക്കുന്ന ഭാഗങ്ങളാണ് വേരുകൾ. സസ്യങ്ങൾക്കാവശ്യമായ വെള്ളവും വളവും വലിച്ചെടുക്കുന്നത് വേരുകളാണ്. ഉപരിതലങ്ങളിൽ പടർന്നിരിക്കുന്ന വേരുകൾ മുതൽ ഭൂമിക്കടിയിൽ ആഴ്ന്നിറങ്ങി മരങ്ങളെ ഉറപ്പിച്ച് നിർത്തുന്നതും വേരുകളാണ്. ചിലതരം മരങ്ങളുടെ വേരുകൾ
    നദികളുടേയോ മറ്റൊ എതിർകരയിലേക്ക് വളർത്തി വേരുപാലംഉണ്ടാക്കാറുണ്ട്.

    കാണ്ഡം

    സസ്യശാസ്ത്രത്തിൽ കാണ്ഡം എന്നത് ഇലകൾ, വശത്തുള്ള മുകുളങ്ങൾ, പൂവുണ്ടാകുന്ന തണ്ടുകൾ, പൂമൊട്ടുകൾ എന്നിവയടങ്ങിയ തണ്ടിന്റെ ഭാഗങ്ങൾ ചേർന്നതാണ്. ഒരു വിത്തു മുളയ്ക്കുമ്പോൾ മുകളിലേയ്ക്കു വളരുന്ന ഇലകൾ വികാസം പ്രാപിക്കുന്ന പുതുതായി വളരുന്ന ഭാഗമാണിത്. 
    എന്നാൽ ദൈനംദിന സംസാരത്തിൽ കാണ്ഡം എന്ന വാക്ക് തണ്ടിനു പകരം ഉപയോഗിക്കുന്നു. തണ്ട് മുകുളങ്ങളുണ്ടാകുന്ന പർവ്വങ്ങളും ഫലങ്ങളും ഇലകളും നിൽക്കുന്ന കാണ്ഡത്തിന്റെ അവിഭാജ്യ ഘടകമാണ്. ഇളം കാണ്ഡങ്ങൾ പലപ്പോഴും ജന്തുക്കളുടെ ആഹാരമായി മാറുന്നു, കാരണം അവയിലെ നാരുകളിലെ കോശങ്ങളിൽ രണ്ടാമതുള്ള കോശഭിത്തി വികസനം നടന്നിട്ടുണ്ടാകാത്തതിനാൽ ഈ തണ്ടുകൾ വളരെ മൃദുലവും ചവയ്ക്കാനും ദഹിക്കാനും വളരെ എളുപ്പവുമാകുന്നു. ഈ കാണ്ഡങ്ങൾ വളർന്ന് പ്രായമാകുമ്പോൾ അവയിലെ കോശങ്ങളിലെ കോശഭിത്തികൾ രണ്ടാമതുള്ള കോശഭിത്തി കട്ടിയാകൽ നടന്ന് കാഠിന്യം വർദ്ധിക്കുകയും ചെയ്യുന്നു. ചില സസ്യങ്ങൾ വിഷപദാർത്ഥങ്ങൾ ഉല്പാദിപ്പിച്ച് അവയുടെ കാണ്ഡങ്ങൾ വിഷമയമാക്കി ജന്തുക്കൾക്കു തന്നാനാവാതെ നിലനിർത്തുന്നു.

    1 comment: