പ്രിയ അധ്യാപക സുഹൃത്തുക്കളേ, നിങ്ങളുടെ സ്കൂള്‍ കൈവരിച്ച പഠന നേട്ടങ്ങളും മറ്റ് വിശേഷങ്ങളും ഈ ബ്ലോഗിലേക്ക് പങ്കുവയ്ക്കൂ...മറ്റ് സ്കൂളുകള്‍ക്ക് അതൊരു പ്രചോദനമാകട്ടെ..വിദ്യാലയവുമായി ബന്ധപ്പെട്ട നിങ്ങളുടെ രചനകള്‍, വിദ്യാലയ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍,വിവിധ പാഠഭാഗങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ICT ഫയല്‍സ് എന്നിവ shellukj@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 9037730932 എന്ന വാട്ട്സ്അപ്പ് നമ്പറിലോ അയച്ചു തരൂ..നമ്മുടെ കുട്ടികള്‍ക്ക് മികച്ച പഠനാനുഭവങ്ങള്‍ ഒരുക്കുന്നതിനായി നമുക്ക് കൈകോര്‍ക്കാം.

3.11 പട്ടം

കളിയും കാര്യവും  - പട്ടം




പെൻസിൽ മൊഡ്യൂൾ ഡൌൺലോഡ് 

ചില നാടൻ കളികൾ

ചില നാടന്‍ കളികള്‍ പരിചയപ്പെടാം

കേരളത്തിലെ നാടൻ കളികൾ വളരെയധികം ഉണ്ട്. ഗ്രാമങ്ങളുടെ ആത്മാവ് തന്നെ  നാടൻകളികളിൽ കൂടിയാണ്. ചെറുപ്പ കാലങ്ങളിൽ അവധിക്കാലം എന്ന് പറഞ്ഞാൽ പലവിധ കളികളിലൂടെയയിരുന്നു തീർത്തിരുന്നത്‌. രാവിലെ വല്ലതും കഴിച്ചു എന്ന് വരുത്തി വീട്ടിൽ നിന്നിറങ്ങുന്ന കുട്ടികൾ കളികൾക്ക് ശേഷം വളരെ താമസിച്ചായിരുന്നു വീടുകളിൽ മടങ്ങി എത്തിയിരുന്നത്. കുട്ടികൾക്ക് ശാരീരികമായി നല്ലതായിരുന്നു ഈ "നാടൻ കളികൾ".എന്നാൽ ഇന്ന് കാലം മാറി. ടിവിയുടെ മുൻപിലും കമ്പ്യൂട്ടറിന്റെ മുന്പിലുമായാണ് ഇന്ന് കുട്ടികൾ സമയങ്ങൾ ചിലവഴിക്കുന്നത്. അതിനാൽ തന്നെ അവരുടെ ശാരീരിക ഘടനയിൽ തന്നെ മാറ്റങ്ങൾ വന്നു എന്നുള്ളതാണ് സത്യം. അമിതമായ തടിയും രോഗങ്ങളും അവരെ കീഴടക്കുന്ന കാലമാണിത് .

 പഴയ ആ നല്ല നാളുകളിലെ ചില നാടൻ കളികളെ പരിചയപ്പെടാം.
 

അടിച്ചിട്ട് ഓട്ടം. (അണ്ട ഉണ്ട കളി)

സാറ്റ് കളി

ഇട്ടൂലി പാത്തൂലി

അം തിന്നൽ കളി

തലയിൽ തൊടീൽ

കുഴിപ്പന്തുകളി

ഡപ്പോകളി

കൊട്ടിയും പൂളും

പട്ടം പറത്തൽ

പടകളി

ആലവട്ടം

ദായക്കളി

കിളിത്തട്ടും പൂച്ചക്കണ്ണവും :: നാടൻ കളികൾ -1

ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് സ്കൂളിലും അവധിക്കാലത്തും  പലപലകളികൾ കളിച്ചിരുന്നു. അവയിൽ ചിലതൊക്കെ ഓർമ്മയിൽ നിന്ന് എഴുതുകയാണ്.

കിളിത്തട്ട് ,അണ്ടർ ഓവർ , അണ്ടിയേറ് (പറങ്കാണ്ടി ഏറ്) , സാറ്റ് , പൂച്ചക്കണ്ണം , കുട്ടിയും കോലും , കബിടി , കുക്കുടു , ഏറുപന്ത് , കുഴിപ്പന്ത് , സെവന്റീസ് , അടിച്ചോചാട്ടം , പോച്ചേ ചവിട്ട് , പുളിങ്കുരു ഞൊട്ട് , ഈർക്കിലു കളി , പാറകൊത്ത്(കല്ലുകൊത്ത്) , വട്ട്(ഗോലി) കളി , അക്ക് കളി , സെറ്റ്(വളപ്പൊട്ട് കൊണ്ട്) ....... ഇതൊക്കെയായിരുന്നു ആ കളികൾ



കൂടുതൽ നാടൻ കളികൾ പരിചയപ്പെടാം ഇവിടെ 


പാടാം കളിക്കാം  


പുത്തനുടുപ്പും കുടയും സ്ലേറ്റും പുസ്തകങ്ങളുമായി അച്ഛന്റെ/അമ്മയുടെ കൈപിടിച്ച് തെല്ലൊരു പരിഭ്രമത്തോടെ അക്ഷരങ്ങളുടെ ലോകത്തിലേക്ക്‌ നടന്നു കയറിയ ആ ദിനം ഓര്‍ക്കുന്നുണ്ടോ?



അക്ഷരങ്ങള്‍ തോഴന്മാരും വാക്കുകള്‍ തോഴിമാരും ആയി തുടങ്ങിയപ്പോള്‍ ടീച്ചര്‍ ഈണത്തില്‍ പാടി തന്ന "ഒന്നാനാം കൊച്ചുതുമ്പിയെ" ഓര്‍മ്മയില്ലേ? നമ്മുടെ കൊച്ചു കൂട്ടുകാർക്ക് പാടിക്കൊടുക്കാം നമുക്കും...



ഒന്നാനാം കൊച്ചുതുമ്പി ,എന്റെ കൂടെ പോരുമോനീ ??നിന്റെ കൂടെപോന്നാലോ ,എന്തെല്ലാം തരുമെനിക്ക് ??കളിപ്പാനോകളംതരുവേന്‍,കുളിപ്പാനോ കുളംതരുവേന്‍.ഇട്ടിരിക്കാന്‍പൊന്‍തടുക്ക്‌,ഇട്ടുണ്ണാന്‍ പൊന്‍തളിക ,കൈ കഴുകാന്‍ വെള്ളിക്കിണ്ടി ,കൈതോര്‍ത്താന്‍ പുള്ളിപ്പട്ട്‌.ഒന്നാനാം കൊച്ചുതുമ്പി ,എന്റെ കൂടെപോരുമോ നീ ??

 
 ഒന്നാനാം കൊച്ചുതുമ്പി

നമ്മള്‍ ഒരിക്കലും മടിയന്മാര്‍ ആകരുത് എന്നൊരുപദേശത്തോടുകൂടി ടീച്ചര്‍ താളത്തില്‍ ചൊല്ലിത്തന്ന
'പൈങ്കിളിയും , വണ്ടത്താനേയും,ചെറുനായയേയും,ചെറുപയ്യനേയും'ഓര്‍ക്കുന്നില്ലേ?
പൈങ്കിളിയെ പൈങ്കിളിയെ കളിയാടീടാന്‍ വരുമോ നീ ??
പാടില്ല ചില്ലകളാല്‍ കൂട് ചമയ്ക്കാന്‍ പോകുന്നു... !!
വണ്ടത്താനേ വണ്ടത്താനേ കളിയാടീടാന്‍ വരുമോ നീ ??
പാടില്ല പൂക്കളിലെ തേന്‍ നുകരാന്‍ പോകുന്നു... !!
ചെറുനായേ ചെറുനായേ കളിയാടീടാന്‍ വരുമോ നീ ??
പാടില്ല യജമാന്റെ വാതിലുകാക്കാന്‍ പോകുന്നു... !!
മടിയാതെ ജോലിക്കായ്‌ എല്ലാരും പോയപ്പോള്‍,
നാണിച്ച ചെറുപയ്യന്‍ പോയല്ലോ കളരീലും... !!
പാടിക്കൊടുക്കാം  താഴത്തെ ഈ വരികളും"ഞാനെന്നും വീട്ടില്‍ ചെന്നാല്‍ ആനന്ദം കലര്‍ന്നെന്റെ
വാഴയ്ക്ക് വളമിട്ടു വെള്ളം കോരും "


"നീളത്തില്‍ തടമെടുത്തു വട്ടത്തില്‍ കുഴികുത്തീട്ടങ്ങനെ
പാകണം ചെഞ്ചീര "

കുുഞ്ഞുണ്ണിക്കവിതകള്‍


കുു‍‍ഞ്ഞുണ്ണിമാ‍ഷ്

കുുഞ്ഞുണ്ണിക്കവിതകള്‍







ഓട്ടന്‍തുള്ളല്‍ വീ‍‍ഡിയോ

No comments:

Post a Comment