പ്രിയ അധ്യാപക സുഹൃത്തുക്കളേ, നിങ്ങളുടെ സ്കൂള്‍ കൈവരിച്ച പഠന നേട്ടങ്ങളും മറ്റ് വിശേഷങ്ങളും ഈ ബ്ലോഗിലേക്ക് പങ്കുവയ്ക്കൂ...മറ്റ് സ്കൂളുകള്‍ക്ക് അതൊരു പ്രചോദനമാകട്ടെ..വിദ്യാലയവുമായി ബന്ധപ്പെട്ട നിങ്ങളുടെ രചനകള്‍, വിദ്യാലയ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍,വിവിധ പാഠഭാഗങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ICT ഫയല്‍സ് എന്നിവ shellukj@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 9037730932 എന്ന വാട്ട്സ്അപ്പ് നമ്പറിലോ അയച്ചു തരൂ..നമ്മുടെ കുട്ടികള്‍ക്ക് മികച്ച പഠനാനുഭവങ്ങള്‍ ഒരുക്കുന്നതിനായി നമുക്ക് കൈകോര്‍ക്കാം.

3.8 നക്ഷത്രവും പൂവും




നക്ഷത്രവും പൂവും
PENCIL UNIT MODULE DOWNLOAD

നക്ഷത്രവും പൂവും   
 കവിത ആഡിയോ 
ഡൌൺലോഡ് 1  ആലാ‍പനം: മനോജ് പുളിമാത്ത്
ഡൌൺലോഡ് 2   



വീരാൻകുട്ടി


കോഴിക്കോട്‌ ജില്ലയിലെ നരയംകുളത്ത്‌ 1969 ജുലൈ രണ്ടിനു ജനനം. ഇപ്പോൾ മടപ്പള്ളി ഗവൺമന്റ്‌ കോളേജിൽ മലയാളം വിഭാഗം മേധാവിയായി സേവനമനുഷ്ടിക്കുന്നു. ജലഭൂപടം, മാന്ത്രികൻ, ഓട്ടോഗ്രാഫ്‌, തൊട്ടുതൊട്ടു നടക്കുമ്പോൾ, മൺവീറ്, വീരാൻകുട്ടിയുടെ കവിതകൾ എന്നിവ കവിതാ സമാഹാരങ്ങൾ. കവിതയ്ക്ക്‌ ചെറുശേരി പുരസ്കാരം, കെ.എസ്‌.കെ തളിക്കുളം അവാർഡ്‌, തമിഴ്‌നാട്‌ സി.ടി.എം.എ സാഹിത്യ പുരസ്കാരം, അബുദാബി ഹരിതാക്ഷര പുരസ്കാരം, ബാലസാഹിത്യത്തിനു എസ്‌.ബി.ടി അവാർഡ്‌ എന്നിവ നേടി.ഇംഗ്ലീഷ്‌, ഹിന്ദി, തമിഴ്‌, തെലുങ്ക്‌, കന്നട, മറാഠി ഭാഷകളിലേക്ക്‌ കവിതകൾ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്‌.
 "അമൂർത്താനുഭവങ്ങളുടെ സൂക്ഷ്മ ഭൂപടങ്ങളാണു വീരാൻ കുട്ടിയുടെ കവിതകൾ. ഈ കവിതകളിൽ പ്രകൃതി സ്വയം വെളിപ്പെട്ട്‌ നിൽക്കുന്നു. അത്‌ മഴയും മഞ്ഞും കാറ്റും വെയിലും നിഴലും കൊണ്ടെഴുതുന്നു, ജൈവവും അജൈവവും കൊണ്ടെഴുതുന്നു. പ്രകൃതിയിൽ ഓരോന്നിനും അതാതിന്റെ ജീവൻ നൽകുന്നുണ്ട്‌ കവി. കാഴ്ചയല്ല പ്രതീതിയാണു വീരാൻകുട്ടിയുടെ കവിതകളുടെ അന്തർ ധാര. അത്‌ പ്രത്യക്ഷ യാഥാർത്ഥ്യത്തെയല്ല യാഥാർത്ഥ്യത്തിന്റെ സാധ്യതകളെ ആരായുന്നു. വൈരുധ്യങ്ങളെ ചേർത്ത്‌ വെക്കുന്ന, സാധാരണ കാഴ്ചകളെ ഒന്നൊന്നായി വിളക്കിയെടുക്കുന്ന ക്രാഫ്റ്റിലാണതിന്റെ കവിതാതന്ത്രം. ഒരേസമയം ലളിതവും സാന്ദ്രവുമാണു കാവ്യഭാഷ. പ്രകൃതി ബിംബങ്ങളിൽ നിന്ന് സാമൂഹ്യ ചലനങ്ങളിലേക്കുള്ള പരിണാമമുണ്ട്‌ വീരാൻകുട്ടിയുടെ കവിതകളിൽ."
   അധ്യാപകനും ബാലസാഹിത്യകാരനുമായ വീരാന്‍കുട്ടിയുടെ ഏറ്റവും പുതിയ പുസ്തകമാണ് മിണ്ടാപ്രാണി എന്ന കവിതാ സമാഹാരം. ചെറുതും വലുതുമായ അമ്പത്തിയാറ് കവിതകളാണ് ഈ കവിതാസമാഹാരത്തിലുള്ളത്. കവിത ധ്യാനത്തിന്റെയും മൗനത്തിന്റെയും വിനീതത്വത്തിന്റെയും അനുഭവങ്ങളാകുന്ന മിണ്ടാപ്രാണി എന്ന കവിതാ സമാഹാരം ഡി സി ബുക്‌സിന്റെ അക്ഷരമണ്ഡലം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സ്മാരകം, കിളിപ്പാട്ട്, ഒടുക്കം, ചൂണ്ട, മാവോ, അപരിചിതം, ഇന്‍സ്റ്റലേഷന്‍, ഉടുപ്പ്, തിരയല്‍ തുടങ്ങി പേരുപോലെതന്നെ വ്യത്യസ്തത പുലര്‍ത്തുന്നവയാണ് മിണ്ടാപ്രാണിയിലെ കവിതകള്‍. ഈ കവിതകളിലെല്ലാം നിഴലിക്കുന്നത് വന്യമായ നിശബ്ദതയാണ്. എങ്കിലും അവ നിശബ്ദഭാഷയിലൂടെ സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ‘നമുക്കിടയിലെ മരം’ എന്ന കവിതയില്‍ ഊമയാണെന്നു കരുതിയ മരം പ്രിയപ്പെട്ട ആരോടൊ പൂക്കള്‍ക്കൊണ്ട് സംസാരിക്കുന്നു. ‘അരുതേ ‘എന്ന കവിതയിലാകട്ടെ പിഴുതെടുക്കപ്പെടുമ്പോള്‍ തൊട്ടാവാടി കൈകൂപ്പി അരുതേ എന്ന് നിശബ്ദം യാചിക്കുന്നതു കേള്‍ക്കാം ഇങ്ങനെ മിണ്ടാപ്രാണിയിലെ എല്ലാപ്രാണികളും മൂകമായി സംസാരിക്കുന്നു. ഇവരുടെയെല്ലാം നിശബ്ദമായ വാക്കുകള്‍ ഹൃദയമുള്ളവരെ വേദനിപ്പിക്കാന്‍ കഴിവുള്ളതാണ്. തനിക്കു മുന്നില്‍ നില്‍ക്കുന്ന മൂകഭാവത്തെ കവി ‘നീ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ചിലപ്പോഴൊക്കെ ഈ നീ മരണവും പ്രണയവുമാകുന്നുണ്ട്. ബീംബങ്ങള്‍കൊണ്ട് കവിത രചിക്കുന്ന കവിയെയാണ് നമുക്കിവിടെ കാണാന്‍ കഴിയുന്നത്. ഇതിലെ ‘പടംവരപ്പ്’, ‘നക്ഷത്രവും പൂവും’ എന്നീ കവിതകള്‍ കുട്ടികള്‍ക്കു വേണ്ടി എഴുതിയിട്ടുള്ളതാണ്.
വീരാന്‍കുട്ടി എഴുതുമ്പോള്‍ ഭാഷ മൗനത്തിലേക്ക് തിടുക്കത്തില്‍ പിന്‍വാങ്ങുന്നുവെന്നും അപ്പൂപ്പന്‍ താടിയുടെ പറക്കല്‍പോലെ ഭാരമില്ലാതെയാണ് അദ്ദേഹത്തിന്റെ കവിത സഞ്ചരിക്കുന്നതെന്നും, ആ ഭാരക്കുറവിനെ വാക്കുകളില്‍ സന്നിവേശിപ്പിച്ചിരിക്കുകാണ് വീരാന്‍കുട്ടിയെന്നും യുവ തത്ത്വചിന്തകനും എഴുത്തുകാരനുമായ ടി.വി മധു അഭിപ്രായപ്പെടുന്നു.

ഉത്തരാധുനിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയരായ യുവകവികളില്‍ ഒരാളായ വീരാന്‍കുട്ടി ജനിച്ചത് കോഴിക്കോട് ജില്ലയിലെ നരയംകുളത്താണ്. അദ്ദേഹത്തിന്റെ പരിസ്ഥിതി കവിതകള്‍ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ പാഠപുസ്തകമായിട്ടുണ്ട്. ഇപ്പോള്‍ മടപ്പള്ളി ഗവണ്മെന്റ് കോളേജില്‍ മലയാള വിഭാഗം മേധാവിയായി ജോലി ചെയ്യുന്നു. വീരാന്‍ കുട്ടിയുടെ കവിതകള്‍, ജലഭൂപടം, മാന്ത്രികന്‍, ഓട്ടോഗ്രാഫ്, തൊട്ടുതൊട്ടു നടക്കുമ്പോള്‍,മണ്‍വീറ് തുടങ്ങിയവടക്കം നിരവധി കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ച അദ്ദേഹം ബാലസാഹിത്യകാരന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്. കുഞ്ഞന്‍ പുലി കുഞ്ഞന്‍ മുയലായ കഥയാണ് ഡി സി ബുക്‌സ് പുറത്തിറക്കിയ അദ്ദേഹത്തിന്റെ ഒരു ശ്രദ്ധേയ ബാലസാഹിത്യകൃതി. ചെറുശ്ശേരി പുരസ്‌കാരം, കെ എസ് കെ തളിക്കുളം അവാര്‍ഡ്, വി. ടി കുമാരന്‍ മാസ്റ്റര്‍ കാവ്യ പുരസ്‌കാരം, അബുദാബി ഹരിതാക്ഷര പുരസ്‌കാരം, ബാലസാഹിത്യത്തിന് എസ്.ബി.ടി അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട മറാഠി ഭാഷകളിലേക്ക് കവിതകള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

മിണ്ടാപ്രാണികള്‍ സംസാരിക്കുന്നു

MINDAPRANI

No comments:

Post a Comment