പ്രിയ അധ്യാപക സുഹൃത്തുക്കളേ, നിങ്ങളുടെ സ്കൂള്‍ കൈവരിച്ച പഠന നേട്ടങ്ങളും മറ്റ് വിശേഷങ്ങളും ഈ ബ്ലോഗിലേക്ക് പങ്കുവയ്ക്കൂ...മറ്റ് സ്കൂളുകള്‍ക്ക് അതൊരു പ്രചോദനമാകട്ടെ..വിദ്യാലയവുമായി ബന്ധപ്പെട്ട നിങ്ങളുടെ രചനകള്‍, വിദ്യാലയ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍,വിവിധ പാഠഭാഗങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ICT ഫയല്‍സ് എന്നിവ shellukj@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 9037730932 എന്ന വാട്ട്സ്അപ്പ് നമ്പറിലോ അയച്ചു തരൂ..നമ്മുടെ കുട്ടികള്‍ക്ക് മികച്ച പഠനാനുഭവങ്ങള്‍ ഒരുക്കുന്നതിനായി നമുക്ക് കൈകോര്‍ക്കാം.

3.3 കുട്ടികളും പക്ഷികളും



കവിത  ആഡിയോ ഡൌൺലോഡ് 1

ആഡിയൊ ഡൌൺലോഡ് 2 




വൈലോപ്പിള്ളി ശ്രീധരമേനോൻ

Vyloppilli.jpg ജീവിതയാഥാർഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോൻ(വൈലോപ്പിള്ളി,1911 മെയ്‌ 11, 1985 ഡിസംബർ 22)  എറണാകുളം ജില്ലയിൽ തൃപ്പൂണിത്തറയിൽ കൊച്ചുകുട്ടൻ കർത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ചു, സസ്യശാസ്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം 1931-ൽ അധ്യാപനവൃത്തിയിൽ പ്രവേശിച്ചു. ഭാനുമതിഅമ്മയെ വിവാഹം ചെയ്തു, രണ്ട്‌ ആൺമക്കൾ, ശ്രീകുമാർ, വിജയകുമാർ. 1966-ൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകനായാണ്‌ വിരമിച്ചത്‌.  എല്ലാ മരുഭൂമികളെയും നാമകരണം ചെയ്തു മുന്നേറുന്ന അജ്ഞാതനായ പ്രവാചകനെപ്പോലെ മലയാളിയുടെ വയലുകൾക്കും തൊടികൾക്കും സഹ്യപർവ്വതത്തിനും കയ്പവല്ലരിയ്ക്കും മണത്തിനും മഴകൾക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നൽകിയ വൈലോപ്പിള്ളി, കേരളത്തിന്റെ പുൽനാമ്പിനെ നെഞ്ചിലമർത്തിക്കൊണ്ട്‌ എല്ലാ സമുദ്രങ്ങൾക്കും മുകളിൽ വളർന്നു നിൽക്കുന്നു.

 മാമ്പൂവിന്റെ മണവും കൊണ്ടെത്തുന്ന വൃശ്ചികക്കാറ്റ്‌ മലയാളിയുടെ ഓർമ്മകളിലേക്ക്‌ സങ്കടത്തിന്റെ ഒരശ്രുധാരയും കൊണ്ടുവരുന്നുണ്ട്‌. വൈലോപ്പിള്ളിയുടെ മാമ്പഴത്തിലൂടെ മലയാളി അനുഭവിച്ചറിഞ്ഞ ആ പുത്രദുഃഖം,ഒരു പക്ഷേ, ഭൂമിയുടെ അനശ്വരമായ മാതൃത്വത്തിലേക്ക്‌ തിരിച്ചുപോയ പുത്രന്മാരുടെയും ജനപദങ്ങളുടെയും ഖേദമുണർത്തുന്നു.വൈലോപ്പിള്ളി ശ്രീധരമേനോൻ 1936-ൽ എഴുതിയ കവിതയാണ് മാമ്പഴം. വൈലോപ്പിള്ളിക്കവിതകളിൽ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് മാമ്പഴം. ഒരമ്മ മാമ്പഴക്കാലമാകുമ്പോൾ തന്റെ മരിച്ചുപോയ മകനെക്കുറിച്ച് ഓർക്കുന്നതാണ് ഇതിലെ പ്രതിപാദ്യം. കേകാവൃത്തത്തിൽ ഇരുപത്തിനാല് ഈരടികൾ അടങ്ങുന്ന ഈ കവിത ആദ്യം പ്രസിദ്ധീകരിച്ചത്, 1936-ലെ മാതൃഭൂമി ഓണപ്പതിപ്പിലാണ്. ആറു വർഷം മുൻപ് 1930-ൽ, നാലര വയസ്സുള്ളപ്പോൾ മരിച്ച ഒരനുജന്റെ ഓർമ്മ കവിതയ്ക്കു പിന്നിലുണ്ടെന്ന് കവി വെളിപ്പെടുത്തിയിട്ടുണ്ട്.  പിന്നീട് 1947-ൽ ഇറങ്ങിയ ‘‘കന്നിക്കൊയ്ത്ത്‘’ എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തി1985 ഡിസംബർ മാസം 22-ന്‌ അന്തരിച്ചു.

കവിതകൾ

മറ്റു കൃതികൾ

  • ഋശ്യശൃംനും അലക്സാണ്ടറും(നാടകം-1956)
  • കാവ്യലോകസ്മരണകൾ (സ്മരണകൾ-1978)
  • അസമാഹൃത രചനകൾ(സമ്പൂണ്ണകൃതികളിൽ)
  • വൈലോപ്പിള്ളി സമ്പൂർണ്ണകൃതികൾ - വാല്യം 1,2 (2001)

വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം

വൈലോപ്പിള്ളി സ്മാരക സമിതി ഏർപ്പെടുത്തിയ അവാർഡ് 10,001 രൂപയും പ്രശസ്തിഫലകവുമടങ്ങിയതാണ് വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം


ജീവിത രേഖ

  • 1911 ജനനം
  • 1931 ബി.എ.
  • 1947 ആദ്യ കവിതാ സമാഹാരം 'കന്നിക്കൊയ്ത്ത്'
  • 1951 എം.പി. പോൾ പുരസ്കാരം - 'ശ്രീരേഖ'
  • 1952 'കുടിയൊഴിക്കൽ', 'ഓണപ്പാട്ടുകാർ'
  • 1954 'കുന്നിമണികൾ'
  • 1958 'കടൽക്കാക്കകൾ'
  • 1965 കേരള സാഹിത്യ അക്കാദമി അവാർഡ് - 'കയ്പവല്ലരി'
  • 1969 സോവിയറ്റ് ലാൻഡ് നെഹ്രു അവാർഡ് - 'കുടിയൊഴിക്കൽ'
  • 1970 'വിട'
  • 1971 ഓടക്കുഴൽ അവാർഡ് - 'വിട'
  • 1972 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് - 'വിട'
  • 1980 'മകരകൊയ്ത്ത്'
  • 1981 കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം; വയലാർ അവാർഡ് - 'മകരക്കൊയ്ത്ത്'
  • 1985 മരണം

No comments:

Post a Comment